Thought Of The Day

"A friend is someone who knows the song in your heart, and can sing it back to you when you have forgotten the words."

Sunday, November 8, 2009

MYSORE RANI






ഇന്ന് ഞാന്‍ മൈസൂര്‍ റാണിയുടെ കഥ പറഞ്ഞു തരാം. ഹേയ്യ് പേടിക്കണ്ട ഞാന്‍ history ഒന്നും പഠിപ്പിക്കാന്‍ പോകുന്നില്ല.പക്ഷെ ഇതും ഒരു ചരിത്രം ആണ്. എന്‍റെ കോളേജ് ജീവിതത്തിലെ ഒരു കുഞ്ഞ് ചരിത്രം. ഏകദേശം രണ്ടു കൊല്ലം മുന്നേ നടന്ന കഥ.

എന്‍റെ 3 വര്‍ഷത്തെ കോളേജ് ജീവിതത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ enjoy ചെയ്തിട്ടുള്ളത്‌ seminars ആണ്. frnzസും juniorsസും teachersസും ഒക്കെ ആയി കുറെ നല്ല നിമിഷങ്ങള്‍. അത് പോലെ ഒന്നായിരുന്നു march 08 ലെ മൈസൂര്‍ യാത്ര. seminar എന്ന പേരില്‍ ഒരു pleasure trip .

seminar ന്‍റെ ഒരു ദിവസം മുമ്പേ തന്നെ ഞങ്ങള്‍ അവിടെ എത്തി. programe chart ഇല്‍ ആദ്യ ദിവസത്തെ പരിപാടി site seeing . ഒരുപാട് തവണ കണ്ട സ്ഥലങ്ങള്‍ ആണെങ്ങില്‍ കൂടിയും ഞങ്ങള്‍ എല്ലാവരും കൂടി ആദ്യമായി പോവുകയല്ലേ? അതിന്‍റെ thrill കാണാതിരിക്കിലാലോ. juniors ഉം അതേ thrill ഇല്‍ തന്നെ. അങ്ങനെ ഞങ്ങള്‍ രാവിലെ തന്നെ പുറപ്പെട്ടു. nandi hills ഉം zoo ഉം ഒക്കെ പിന്നിട്ടു ഒടുക്കം ഞങ്ങള്‍ ഉച്ചയോടെ mysore palace ഇല്‍ എത്തി.

പഴയ രാജാക്കന്മാരെയും wodeyar dynasty യെയും Tippu Sulthan നെയും ഒക്കെ comment അടിച്ചും , മൊബൈലില്‍ ഫോട്ടോ എടുത്തതിനു Ajmal ന്നെ secuirity guard പോക്കിയതിന്നെ കളിയാക്കിയും ഞങ്ങള്‍ ഇങ്ങനെ പതുക്കെ മുന്നോട്ട് നീങ്ങുകയാണ്. Juniros ഒക്കെ മുന്നില്‍ പോയി.

കുറച്ചു മുന്നോട്ട് എത്തിയപ്പോള്‍ ഉണ്ട് juniors എല്ലാവരും കൂട്ടം കൂടി നില്‍ക്കുന്നു. കൂടെ ഒരു secuirity യും. secuirity ഇപ്പോഴത്തെ അവകാശിയെ കുറിച്ചും പെണ്‍കുട്ടികള്‍ക്ക് വിലക്കപെട്ട സിംഹാസനത്തെ കുറിച്ചും വാ തോരാതെ പ്രസംഗിക്കുന്നുമുണ്ട്. ഒരാളുടെ ഒഴികെ എല്ലാവരുടെ മുഖത്തും tension . ആദ്യം എന്താ സംഭവം എന്ന്‍ അറിയാതെ ഞങ്ങളും tension ആയെങ്കിലും സംഭവം അറിഞ്ഞപ്പോള്‍ ചൂടാവുകയാണോ ചിരിക്കുകയാണോ വേണ്ടത് എന്നായിരുന്നു ഞങ്ങളുടെ സംശയം.


കാര്യം നിസ്സാരം പ്രശ്നം ഗുരുതരം എന്ന്‍ പറയില്ലേ അതായിരുന്നു അവിടുത്തെ അവസ്ഥ. പ്രശ്നം ഒന്നും ഇല്ല. എന്‍റെ ഒരു junior അവിടെ കണ്ട ഒരു സിംഹാസനത്തില്‍ ഒന്ന് കയറി ഇരുന്നു. സിംഹാസനം അല്ലേ അത് ഇങ്ങനെ കാലിയായി വെറുതെ ഇരിക്കുന്നത് ശരിയല്ലാല്ലോ. അത് കൊണ്ട് അവള്‍ ഒരു നല്ല കാര്യം ചെയ്തതല്ലേ? അതിനാണ് ആ secuirity ഇത്രയും ബഹളം വെച്ചതും എല്ലാവരും വെറുതെ tension അടിച്ചതും. അവിടുത്തെ ഏറ്റവും രസകരമായ കാര്യം എന്താണെന്ന് വെച്ചാല്‍ എല്ലാവരും tension ആയി എന്ത് ചെയും എങ്ങനെയാ ഇതില്‍ നിന്നൊന്നു ഊരി പോരുക എന്നോര്‍ക്കുമ്പോള്‍ അവള്‍ മാത്രം വളരെ cool ആയി നില്കയാണ് " i will pay the money " എന്നും പറഞ്ഞു കൊണ്ട്.

ഒന്നുമില്ലേലും കൈകൂലിയ്ക്ക് പേര് കേട്ട നാട് അല്ലേ നമ്മുടേത്. അവിടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വലിയ പാട് ഉണ്ടാവില്ലാലോ. ഒടുക്കം അങ്ങേര്‍ക്കു ചായ കുടിക്കാന്‍ ഉള്ള കാശ് കൊടുത്ത് പ്രശ്നം പരിഹരിച്ചു. എന്തായാലും ഒക്കെ കഴിഞ്ഞു പുറത്തു ഇറങ്ങിയപ്പോഴേക്കും എല്ലാവരുടെയും എല്ലാവരുടെയും site seeing എന്ന പൂതി മാറി കിട്ടി. അത്രയ്ക്ക് കേട്ടേ Anu maam ഇല്‍ നിന്ന്.

ഒരു കസേരയില്‍ ഇരുന്നാല്‍ ഇത്രയും പ്രശ്നം ഉണ്ടാകും എന്ന് അന്നാണ് ഞാന്‍ മനസിലാക്കിയത്. എന്തായാലും അതോടെ അവള്‍ക്കു നല്ല ഒരു പേര് കിട്ടി. MYSORE RANI .


Wednesday, August 19, 2009

കള്ളവണ്ടി


കോളേജില്‍ join ചെയ്ത് ആദ്യ ക്ലാസ്സില്‍ തന്നെ കേട്ടിരുന്നു seminarനെയും conferenceനെയും കുറിച്ച്. അതെന്നെ വല്ലാതെ ആകര്‍ഷിക്കുകയും ചെയ്തിരുന്നു. ആദ്യ ക്ലാസ്സില്‍ അതിനെ കുറിച്ച് ഘോരം ഘോരം ടീച്ചര്‍മാര്‍ പ്രസംഗിച്ചെങ്കിലും പിന്നീട് അതിനെ കുറിച്ച് ഒന്നും പറയുനത് കേട്ടില്ല.

ക്ലാസ്സുകളും practicalഉം examsസും ഒക്കെ ആയി വളരെ വിരസമായി ഒരു semester അങ്ങനെ കടന്നു പോയി. വെക്കേഷന്‍ കഴിഞ്ഞ് വീണ്ടുമാ വിരസമായ ദിനങ്ങളിലേക്കെന്നു കരുതി കോളേജ് നെയും ശപിച്ചാണ് വീട്ടില്‍ നിന്നു പുറപ്പെട്ടത്. പക്ഷെ ഒരു നല്ല ന്യൂസ് ആയിരുന്നു ഞങ്ങളെ കാത്തിരുന്നത്. Ernakulam വെച്ചു നടക്കുന്ന Biotechnologyലെ National Conference.കേട്ട പാതി കേള്‍ക്കാത്ത പാതി ഞങ്ങള്‍ ഒന്നടങ്കം പറഞ്ഞു " We are ready Ma'am "

അങ്ങനെയാണ് ഞങ്ങള്‍ ernakulam എത്തിയത്‌ . Conference ഇല്‍ പങ്കെടുത്തു. അവിടെ ഞങ്ങളുടെ അവസ്ഥ പ്രതീക്ഷിച്ചതിനെകാള്‍ ദയനീയമായിരുന്നു. വലിയ വലിയ scientistsഉം Phd studentsഉം പറഞ്ഞ കാര്യങ്ങള്‍ ഒരു തരിമ്പു പോലും മനസിലായില്ലെങ്കിലും ഞങ്ങള്‍ നല്ല ക്ഷമയുള്ള ശ്രോതാകളായി പകുതി മയക്കത്തില്‍ എല്ലാം കേട്ടിരുന്നു. അടുത്ത ദിവസം ഉച്ചയ്ക്ക് certificate കൈയ്യില്‍ കിട്ടിയതും ഞങ്ങളും ma'amഉം അവിടുന്ന് മുങ്ങി. ഞങ്ങളെ കുറ്റം പറയാന്‍ പറ്റുമോ? ക്ഷമയ്ക്കും ഇല്ലേ ഒരു പരിധി.


പിന്നെ ഞങ്ങള്‍ പൊന്തിയത്‌ ernakulam town ഇല്‍ ആണ്.രാത്രി മുഴുവന്‍ subhash parkലും marine driveലും കറങ്ങി വീട്ടില്‍ തിരിച്ചെത്തി , പിന്നെ അര്‍ദ്ധരാത്രി വരെ മഞ്ഞും കൊണ്ടേ സംസാരമായിരുന്നു. എല്ലാം കൊണ്ടും കോളേജ് ലെ ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷത്തില്‍ നിന്നുള്ള ഈ മാറ്റം ഞങ്ങള്‍ ഞങ്ങള്‍ ഓരോരുത്തരും maximum enjoy ചെയുകയായിരുന്നു.

പിറ്റേന്ന് kozhikodeലേക്ക് വണ്ടി കേറുമ്പോള്‍ എല്ലാവരുടെയും മനസ്സില്‍ കഴിഞ്ഞ 3 ദിവസത്തെ ഓര്‍മകളുടെ തിരയിളക്കമായിരുന്നു. എനിക്കാണേല്‍ അച്ഛന്റെയും അമ്മയുടെയും കണക്കില്‍ പെടാതെ 300 രൂപ കീശയില്‍ ആയതിന്‍റെ അമിതാഹ്ലാദം.


അവിടെ നിന്നു തന്നെ പുറപെടുന്ന train ആയതു കൊണ്ടേ എല്ലാവര്‍ക്കും ഇരിക്കാന്‍ സീറ്റ് കിട്ടി. ഇവിടെ നിന്നാണ് കഥയുടെ tragedy തുടങ്ങുനത്. കൈയില്‍ കിട്ടുന്ന എന്ത് കടലാസ് കഷ്ണവും ചുരുട്ടി കളിക്കുന്ന ഒരു നല്ല സ്വഭാവം എനിക്ക് പണ്ട് മുതലേ ഉണ്ട്. സ്ഥിരം അതിന് ഇര ആകുക bus ticket ആയിരിക്കും. എന്നാല്‍ അന്ന് എന്‍റെ കൈയില്‍ പെട്ടത്‌ train ticket ആയിരുന്നു. പാവം ടിക്കറ്റ്‌. അതിന്‍റെ പരിതാപകരമായ അവസ്ഥ കണ്ട്‌ ദയ തോന്നിയ Nami എന്‍റെ കൈയില്‍ നിന്നത് വാങ്ങി " നീയത്‌ നശിപ്പിക്കും. പിന്നെ എങ്ങാനും TTR വന്ന് ചോദിച്ചാല്‍ കാണിക്കാന്‍ ടിക്കറ്റ്‌ കാണില്ല " എന്നും പറഞ്ഞു അത് അവളുടെ ബാഗില്‍ ഇട്ടു. അവള്‍ക്കെന്നോടുള്ള ആത്മാര്‍തധയില്‍ എനിക്ക് വളരെ സന്തോഷം തോന്നുകയും ചെയ്തു.


പിന്നെ വര്‍ത്തമാനങ്ങളില്‍ മുഴുകി ആ കുഞ്ഞു സാധനത്തിന്‍റെ കാര്യമേ ഞാന്‍ മറന്നു. ഓരോ stationഇല്‍ ആയി ഓരോരുത്തര്‍ ഇറങ്ങി. തിരൂര്‍ എത്തിയപ്പോള്‍ അവളും ഇറങ്ങി. അവസാനം ട്രെയിന്‍ കോഴിക്കോട് എത്തി. ബാക്കി ഉള്ളവരോട് ബൈ പറഞ്ഞു ഞങ്ങള്‍ 2 പേര്‍ (paru & i ) അവിടെയിറങ്ങി. പിന്നത്തെ ലക്‍ഷ്യം എത്രയും വേഗം വീട്ടില്‍ എത്തി കിടന്നുറങ്ങുക എന്നതായിരുന്നു.


Platformലെ തിരക്കിലൂടെ തിരക്കിട്ട് നടന്നു entranceഇല്‍ എത്തിയപ്പോള്‍ sudden brake ഇട്ട പോലെ ഞാന്‍ നിന്നുപോയി. എന്താ കാര്യം?? അവിടെയതാ TTR. എന്‍റെ ടിക്കറ്റ്‌ അങ്ങ് തിരൂര്‍ അല്ലെ !!!!


എന്തായാലും പാറു വളരെ നല്ലൊരു ഐഡിയ കണ്ടുപിടിച്ചു പറഞ്ഞു തന്നു. "ഞാന്‍ എന്‍റെ ടിക്കറ്റ്‌ കാണിക്കാം അപ്പോള്‍ നീ sideലൂടെ പുറത്ത്‌ കടന്നോ". അവളുടെ ബുദ്ധിപരമായ നീക്കത്തിലൂടെ പുറത്ത്‌ കടക്കാന്‍ ശ്രമിച്ചെങ്കിലും "ഇതെങ്ങോട്ടാ പോകുന്നെ? ടിക്കറ്റ്‌ എവിടെ? " എന്നാ ചോദ്യത്തോടെ TTR ചേച്ചി എന്നെ കൈയോടെ പൊക്കി. പിന്നെ അവിടെയെന്താ സംഭവിച്ചതെന്ന് എനിക്കൊരു പിടിയും ഇല്ല. ചോദ്യങ്ങളും explanationsഉം. അതിനിടയില്‍ എന്‍റെ ചുളുവില്‍, കള്ളവണ്ടി കേറി വന്ന പല പയ്യന്‍സുകളും അടക്കി പിടിച്ച ചിരിയോടെ നല്ല അന്തസ്സായി പുറത്തേക്ക്‌ ഇറങ്ങി പോകുനതും കാണേണ്ടി വന്നു എനിക്ക്. എല്ലാം കൊണ്ടും ഞാന്‍ പെട്ടു എന്ന് പറഞ്ഞാല്‍ മതി.


അതിന്‍റെ ഇടയ്ക്ക് ചേച്ചി പറഞ്ഞു 318 രൂപ ഫൈന്‍ അടയ്ക്കാന്‍. പുസ്തകം വാങ്ങാന്‍ എന്ന നല്ല ചിന്തയോടെ മാറ്റി വെച്ച 300 രൂപ ആവിയായി പോകുനത് ആലോചിച്ച് കരച്ചില്‍ അടക്കാന്‍ ഞാന്‍ പെട്ട പാട് എനിക്കെ അറിയൂ. അവസാനം "ഇവിടെ ഒരു scene ഉണ്ടാകണ്ട. ഓഫീസിലേക്ക് നടക്ക്" എന്നും കൂടി കേട്ടപ്പോള്‍ ഞാന്‍ മുഴുവനായും തളര്‍ന്നു കാണും എന്ന് പ്രത്യേകം പറയണ്ടല്ലോ. ചേച്ചിയതാ പടി കേറുന്നു എന്നെയും കൂട്ടി മൂന്നാമത്തെ platform ലേക്ക്.


പകുതി എത്തിയപ്പോള്‍ ചേച്ചി പറഞ്ഞു "ഫൈന്‍ ഒന്നും അടയ്കണ്ട. ഞാന്‍ വെറുതെ പേടിപിച്ചെന്നെ ഉള്ളു. എനിക്കും ഈ പ്രായത്തില്‍ ഒരു മോള്‍ ഉള്ളതാ. ഇനി ഇങ്ങനെ അബദ്ധം പറ്റരുതേ" എന്ന്. അത്രയും നേരം ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ കര്‍ക്കശമായി നിന്ന അവര്‍ പെട്ടന്ന് ഇങ്ങനെ പറഞ്ഞത് കേട്ടപ്പോള്‍ സത്യമാണോ എന്ന് ഉറപ്പിക്കാന്‍ കുറച്ചു സമയം വേണ്ടി വന്നു.അവരോട് ഒരുപാട് thanksum പറഞ്ഞു തിരിച്ചു നടക്കുമ്പോഴും എനിക്കത്‌ പൂര്‍ണമായി വിശ്വസിക്കാന്‍ പറ്റിയിരുന്നില്ല. അവിടെ കൂടിയ ആളുകലോടെല്ലാം സംഭവം വിവരിച്ചു എന്നെ തിരഞ്ഞു പാറു വരുമ്പോള്‍ ഞാന്‍ നല്ല അന്തസായി ചിരിച്ചു കൊണ്ട് വരുകയായിരുന്നു. മല പോലെ വന്നത് എലി പോലെ പോയി എന്ന് പറഞ്ഞ പോലെ ആയി.


എന്തായാലും തിരിച്ചു ഞാന്‍ വീട്ടില്‍ എത്തുന്ന സമയം കൊണ്ട് അമ്മ പറ്റുന്നത്ര publicity കൊടുത്തു കഴിഞ്ഞിരുന്നു ഈ സംഭവത്തിനു. വീട്ടില്‍ എത്തിയ പാടെ കിട്ടി വല്യച്ചന്റെ comment " ഞാന്‍ നിന്നെ കാണാന്‍ ജയിലിലേക്ക്‌ പുറപെടുകുകയായിരുന്നു. " ആ ഒരു സംഭവം പറഞ്ഞു എന്നെ കളിയാക്കത്തവരായി ആരുമില്ല കോളേജ്ഇലും കുടുംബത്തിലും. കാലക്രമേണ എല്ലാവരും എല്ലാം മറക്കും എന്ന് കരുതി ഞാന്‍ ആശ്വസിച്ചു. പക്ഷെ എവിടുന്നു മറക്കാന്‍ !!!


പിന്നെ ഞാന്‍ ernakulam പോയത് 2 കൊല്ലം കഴിഞ്ഞാണ്. അവസാന semesterഇല്‍ project ചെയാന്‍. പോകുനതിന്നു മുമ്പ്‌ എന്‍റെ എല്ലാ cousinsഉം ഫോണ്‍ വിളിച്ചു. ടിക്കറ്റ്‌ എടുക്കണം എന്ന് ഓര്‍മിപ്പിക്കാന്‍‍.